അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം; കർണാടക നൽകിയത് 200 കോടി.

ബെംഗളൂരു: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി കർണാടകയിൽ നിന്ന് മാത്രം പിരിച്ചെടുത്തത് 200 കോടി രൂപ.

ഫണ്ട് ശേഖരണത്തിനായുള്ള സംസ്ഥാന സമിതിയുടെ സെക്രട്ടറി എൻ.തിപ്പെ സ്വാമി അറിയിച്ചതാണ് ഇക്കാര്യം.

2.7 ലക്ഷം പ്രവർത്തകർ 29724 ഗ്രാമങ്ങളിലെ 93.6 ലക്ഷം വീടുകൾ സന്ദർശിച്ചാണ് ഇത്രയും തുക സംഭരിച്ചത്.

എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളും സംഭാവന നൽകി.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഫണ്ട് പിരിവിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ 1250 സ്വാമിമാർ പങ്കെടുത്തു.

45 ദിവസം നീണ്ട പ്രചാരണ പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര നിർമാണമെന്ന ലക്ഷ്യത്തിന് ശേഷം രാമൻ്റെ ആശയ പ്രചരണമാകണം അടുത്ത ലക്ഷ്യമെന്ന് ഉഡുപ്പി പേജാവർ മഠാധിപതിയും രാമ ജൻമ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗവുമായ സ്വാമി വിശ്വ പ്രസന്ന തീർത്ഥ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts