പൾസ് പോളിയോ വിതരണം ഇന്ന്; 5 വയസിന് താഴെയുള്ള കുട്ടികൾ നിർബന്ധമായും തുള്ളിമരുന്ന് സ്വീകരിക്കണം.

ബെംഗളൂരു : പൾസ് പോളിയോ മരുന്ന് വിതരണം ഇന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി നടക്കും.

5 വയസ്റ്റിന് താഴെയുള്ള കുട്ടികൾ ഇതുവരെ എത്ര പ്രാവശ്യം മരുന്ന് സ്വീകരിച്ചിട്ടുണ്ട് എങ്കിലും ഇന്ന് തുള്ളിമരുന്ന് എടുക്കണമെന്ന്  മന്ത്രി ഡോ: സുധാകർ അറിയിച്ചു.

64 ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

  കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു

30 ജില്ലകളിലായി 32908 ബൂത്തുകളിലായി 110179 ആരോഗ്യ പ്രവർത്തകരെയാണ് വാക്സിനേഷൻ വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്.

ഉൾനാടൻ പ്രദേശങ്ങളിൽ വാക്സിൻ വിതരണത്തിന് 904 മൊബൈൽ ടീമുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

മരുന്ന് വിതരണത്തിൻ്റെ ഉൽഘാടനം മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് രാവിലെ നിർവ്വഹിക്കും.

സമീപത്ത് ഉള്ള വാക്സിൻ കേന്ദ്രങ്ങൾ അറിയാൻ താഴെ കൊടുത്ത ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി

https://play.google.com/store/apps/details?id=com.ksrsac.nearbypolio

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ
[masterslider id="10"]

Related posts