ബാര്‍ ഉടമസ്ഥനെ വെടിവച്ചു കൊന്ന കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു: രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ബാര്‍ മുതലാളിയെ ബ്രിഗേഡ് റോഡിലെ തന്റെ സ്ഥാപനത്തിന് മുന്നില്‍ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി മനിഷ് ഷെട്ടിയെ വെടിവച്ചു കൊന്ന കേസില്‍ ഗാന്ധി നഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് മുന്ന എന്ന് വിളിക്കുന്ന ശശികിരന്‍ (44) ,നിത്യ (29),ഗണേഷ (39),അക്ഷയ് (38) എന്നിവരെ അറസ്റ്റ് ചെയ്തത്.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ശനിയാഴ്ചയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ഇവര്‍  ശ്രമിച്ചിരുന്നു.

കഴിഞ്ഞ നാല് മാസമായി ഷെട്ടിയെ വകവരുത്താനുള്ള ആസൂത്രണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് പ്രതികള്‍ സമ്മതിച്ചു.

ബൈക്കില്‍ എത്തിയ ആളുകള്‍ ആണ് ഷെട്ടിക്ക് എതിരെ നിറയൊഴിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞതായി പോലീസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം ഫോണില്‍ സംസാരിച്ചു കൊണ്ട് സ്ഥാപനത്തിന്റെ പുറത്തേക്ക് ഇറങ്ങുകയത്തിനു ശേഷം,ഫോണ്‍ സംഭാഷണം നിര്‍ത്തി അദ്ദേഹം തിരിച്ചു കയറുന്നതിനിടക്ക് ഒരു ബൈക്കില്‍ രണ്ടു പേര്‍ വരികയായിരുന്നു,അതില്‍ പിന്നില്‍ ഇരുന്ന ആള്‍ ഷെട്ടിക്ക് എതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

നിറയൊഴിച്ച ആള്‍ ഹെല്‍മെറ്റ്‌ വച്ചിരുന്നു,ഒരു ഡബിള്‍ ബാരല്‍ തോക്ക് ആണ് കൃത്യത്തിന് ഉപയോഗിച്ചത്,ഷെട്ടിയെ ഉടനെ തന്നെ മല്ല്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts