ദുരൂഹ സാഹചര്യത്തിൽ 5 ദിവസം മുൻപ് കാണാതായ ബാർക്കിലെ യുവ ശാസ്ത്രജ്ഞനെ കണ്ടെത്തി.

ബെംഗളൂരു: കഴിഞ്ഞ 5 ദിവസമായി മൈസൂരുവിലെ ബാബാ ആറ്റോമിക് റിസർച്ച് സെന്ററി(ബി.എ.ആർ.സി.) ൽ നിന്ന് കാണാതായ യുവശാസ്ത്രജ്ഞനെ കണ്ടെത്തി.

മൈസൂരു യെൽവാലയിലെ ബി.എ.ആർ.സി.യിലെ അസിസ്റ്റന്റ് സയന്റഫിക് ഓഫീസറായ അഭിഷേക് റെഡ്ഡി ഗുള്ള(26)യെയാണ് ഈ മാസം ആറുമുതൽ കാണാതായത്.

വീട് പൂട്ടാതെ താമസ സ്ഥലത്തു നിന്ന് സ്കൂട്ടറിൽ പുറത്തു പോയതായിരുന്നു, കഴിഞ്ഞ 4 ദിവസമായി ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.

  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

താമസസ്ഥലത്തുനിന്നു സ്കൂട്ടറിൽ പുറത്തുപോയതായിരുന്നു.

സംശയം തോന്നിയ ബി.എ.ആർ.സി. അധികൃതർ യെൽവാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് കേസെടുത്ത് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.

ഇതിനിടെ വിജയവാഡയിലെ ബന്ധുവീട്ടിൽനിന്ന് ഇദ്ദേഹം ബെംഗളൂരുവിലെ മറ്റൊരു ബന്ധുവിനെ വിളിക്കുകയായിരുന്നു എന്നാണ് വിവരം.

തന്നെ കാണാതായി എന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാണ് ബന്ധുവിനെ വിളിച്ച് താൻ അവിടെയെത്തിയതായി അറിയിച്ചത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ അഭിഷേക് ഒരു വർഷംമുമ്പാണ് മൈസൂരുവിലെ ബി.എ.ആർ.സി.യിൽ ശാസ്ത്രജ്ഞനായി ചേർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
[masterslider id="10"]

Related posts

Click Here to Follow Us