നഗരത്തിൽ ഒറ്റ ദിവസത്തിൽ ചേർക്കപ്പെട്ടത് 33 പുതിയ കണ്ടൈൻമെന്റ് സോണുകൾ.

ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 33 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട് . ഇപ്പോൾ 279 കണ്ടൈൻമെന്റ് സോണുകൾ ആണ് ആകെ ഉള്ളത് .

ജൂൺ 19 ന് ഇറങ്ങിയ ബുള്ളറ്റിൻ പ്രകാരം 246 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്.

ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 81 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഇവിടെയുണ്ട്. ഒരു ദിവസത്തിൽ 18 കണ്ടൈൻമെന്റ് സോണുകളാണ് ഇവിടെ കൂടിയത്. ഏറ്റവും കുറവുള്ളത് ദാസറഹള്ളി സോണിൽ ആണ്(9). ബൊമ്മനഹള്ളി -38, ഈസ്റ്റ് -46, മഹാദേവപുര-33, രാജരാജേശ്വരി നഗർ- 12, വെസ്റ്റ് -41, യെലഹങ്ക -17 എന്നിങ്ങനെയാണ് മറ്റ് സോണുകളിലേ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം
കണ്ടൈൻമെന്റ് സോണുകൾ എവിടെയാണ് എന്നുള്ള വിവരം ബി ബി എം പി ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിട്ടില്ല

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

നഗരത്തിൽ ആക്റ്റീവ് റേറ്റും ദിനംപ്രതി വർധിച്ചു വരുകയാണ്. 19 നു 62% ആയിരുന്നത് ഇപ്പോൾ 65% ആയി കൂടിയിട്ടുണ്ട്. എന്നാൽ റിക്കവറി റേറ്റ് കുറഞ്ഞുവരുകയാണ്. 19 നു 38% റിക്കവറി റേറ്റ് രേഖപ്പെടുത്തിയത്. എങ്കിൽ ഇപ്പോൾ അത് 35% ആയി കുറഞ്ഞിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
[masterslider id="10"]

Related posts