നഗരത്തിൽ ഇന്നലെ 23 വയസുകാരനടക്കം 2 പേർ കോവിഡ് ബാധിച്ച് മരിച്ചു;31 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 31 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 23 ഉം 62 ഉം വയസായ പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ  കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 30 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 648 ആയി

ഇന്നലെ ആരും രോഗമുക്തി നേടിയില്ല. 319 ആക്റ്റീവ് കേസുകളാണ് നഗരത്തിൽ ഇപ്പോൾ നിലവിൽ ഉള്ളത് . 

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ഇന്നലെ അസുഖം സ്ഥിരീകരിച്ച 31 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയവരാണ്. അന്യജില്ലയായ തുംകൂരിൽ നിന്നും വന്ന രണ്ട് പേർക്കും ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട് .

അസുഖം സ്ഥിരീകരിച്ച 3 പേരുടെ കോൺടാക്ട് വിവരങ്ങൾ ലഭ്യമായിട്ടില്ല. ട്രേസിങ് നടന്നു കൊണ്ടിരിക്കുന്നു.

ഇന്നലെ റിപ്പോർട്ട് ചെയ്‌ത പുതിയ കേസുകളിൽ 10 പേർക് മുൻപ് രോഗം സ്ഥിരീകരിച്ച രോഗിയുമായുള്ള   സമ്പർക്കത്തിൽ നിന്നാണ് രോഗം പിടിപെട്ടിട്ടുള്ളത്. ഇതിൽ ഒരാൾ രോഗിയുടെ സെക്കന്ററി കോൺടാക്ട് ആണ്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

12 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്നും രണ്ട് പേർ  സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചും കോവിഡ് ടെസ്റ്റ് ചെയ്തതിനെ തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്. എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു 

ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts