മാസങ്ങൾക്ക് ശേഷം തുറന്ന് പ്രവർത്തിച്ച് ഈ ക്ഷേത്രങ്ങൾ; മലയാളികളേറെയെത്തുന്ന ഈ അമ്പലവും തുറന്നു; പൂജാ സമയങ്ങൾ അറിയാം

ബെം​ഗളുരു; കോവിഡ് കാലത്തെ രണ്ടരമാസത്തിനുശേഷം നഗരത്തിലെ ക്ഷേത്രങ്ങളിൽ വീണ്ടും വിശ്വാസികൾ എത്തിത്തുടങ്ങി, സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് തുറന്നുപ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിൽ ആദ്യദിനം ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്.

എന്നാൽ കൊറോണ ഭയത്തിൽ ക്ഷേത്രത്തിലെത്തിയവരുടെ എണ്ണവും താരതമ്യേന കുറവാണ്, ചൊവ്വാഴ്ചമുതൽ കൂടുതൽ പേർ എത്തിത്തുടങ്ങുമെന്നാണ് ക്ഷേത്രഭാരവാഹികളുടെ നിഗമനം. ജാലഹള്ളി അയ്യപ്പക്ഷേത്രം, എച്ച്. എ.എൽ. അയ്യപ്പക്ഷേത്രം തുടങ്ങിയ പ്രധാനക്ഷേത്രങ്ങളെല്ലാം തുറന്നു കഴിയ്ഞ്ഞു.

  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

എന്നാൽ ലോക്‌ഡൗൺ കാലത്ത് വിശ്വാസികളെ പങ്കെടുപ്പിക്കാതെയുള്ള പൂജകൾമാത്രമാണ് നടത്തിയിരുന്നത്. കൂടാതെ കയറുന്നതിനുമുമ്പ് സാനിറ്റൈസർ ഉപയോഗിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തെർമോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയും നടക്കും. സാമൂഹിക അകലംപാലിച്ചാണ് ക്ഷേത്രത്തിനുള്ളിൽ വിശ്വാസികൾ തൊഴേണ്ടത്.

ഏറെ പ്രശസ്തമായ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ചൊവ്വാഴ്ച മുതൽ രാവിലെ അഞ്ചരയ്ക്ക് ഗണപതി ഹോമത്തോടെ നടതുറക്കും. 10-ന് നടയടയ്ക്കുമെന്ന് അമ്പലം ഭാരവാഹികൾ വ്യക്തമാക്കി.

ദിനവും വൈകീട്ട് അഞ്ചുമണിക്ക് നടതുറന്നതിനുശേഷം എട്ടുമണിയോടെ നടയടയ്ക്കും, എച്ച്. എ.എൽ. അയ്യപ്പക്ഷേത്രത്തിലും രാവിലെ അഞ്ചുമുതൽ 10.30 വരെയും വൈകീട്ട് 5.30 മുതൽ മുതൽ 8.30 വരെയുമാണ് നടതുറക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!
[masterslider id="10"]

Related posts