നമ്മമെട്രോയുടെ ആദ്യഘട്ടത്തിന്റെ അവസാന ഭാഗത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങി.അടുത്ത വർഷം മാർച്ചോടെ നാഷണൽ കോളേജ് – യെലച്ചനഹളളി പാത തുറന്നു കിട്ടും.

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവിന്റെ സ്വപ്ന പദ്ധതിയാണ്  “നമ്മ മെട്രോ ” ദശകങ്ങളായി സ്വപ്നം മാത്രമായി തുടരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്  ഏകദേശം ഒരു ദശകമാകുന്നു. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ പ്ലാൻ  ചെയ്യുന്നുണ്ടെങ്കിലും  ആദ്യഘട്ടം  പോലും  ഇതുവരെ  മുഴുവൻ  തീർക്കാൻ  കഴിയാത്ത  അവസ്ഥയാണ്  ഇപ്പോഴും.

പുട്ടനഹള്ളി മുതൽ  നാഗസാന്ധ്ര  വരെയാണ് ഗ്രീൻ ലൈൻ എന്ന് വിളിക്കുന്ന  നോർത്ത്  സൗത്ത് കോറിഡോർ. ചിക്പേട്ട്, മന്ത്രി മാൾ, മഹാലക്ഷ്മി, യശ്വന്ത്പുർ, പീനിയ  എന്നീ  സ്റ്റേഷനുകളെല്ലാം  ഇതിൽ  വരുന്നു.ഈസ്റ്റ്  വെസ്റ്റ്  കോറിഡോർ  മൈസൂർ  റോഡ്  മുതൽ ബയ്യപ്പനഹള്ളി  വരെയാണ്.ഇതിൽ  വിജയനഗർ, വിധാൻ  സൗദ,എം ജി റോഡ്  തുടങ്ങിയ  സ്റ്റേഷനുകളും വരുന്നു. ഈ  രണ്ട് ലൈനുകളും  പരസ്പരം  കടന്നു പോകുന്ന ത്  മജെസ്റ്റിക്  ഇൻറർ ചേഞ്ച്  സ്റ്റേഷൻ  വഴിയാണ്.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

ഇതിൽ എംജി  റോഡ് ബയപ്പനഹള്ളി  പാത  ആറു വർഷം  മുൻപ് തന്നെ  പ്രവർത്തനം  തുടങ്ങിയിരുന്നു.കഴിഞ്ഞ  ഒരു വർഷമായി  ഈസ്റ്റ്  വെസ്റ്റ്  കോറിഡോർ മുഴുവനായി  പ്രവർത്തിക്കുന്നു,  എന്നാൽ  നോർത്ത്  സൗത്ത്  കോറിഡോറിലെ, ദക്ഷിണ ഭാഗത്തുള്ള   പാതയിലെ   പരീക്ഷണ ഓട്ടം ഇന്നലെയാണ്  ആരംഭിച്ചത്.അടുത്ത  മൂന്നു മാസത്തെ  പരീക്ഷണ  ഓട്ടത്തിന്  ശേഷമേ  വാണിജ്യ  അടിസ്ഥാനത്തിലുള്ള  സർവ്വീസുകൾ  ആരംഭിക്കുകയുള്ളൂ. ഈ ലൈൻ  പൂർണ  പ്രവർത്തനസജ്ജമാകാൻ  ഇനിയും  സമയമെടുക്കും.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

METROMAP

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts