സിനിമാ താരങ്ങൾ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും സംഘടനരംഗ സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു: കർണാടകയിൽ സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ സിനിമാ താരങ്ങൾ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും സംഘടനരംഗ സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയെന്നാരോപിച്ചാണ് മൂവർക്കെതിരെയും കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ബംഗളൂരുവിനു 35 കിലോമീറ്റർ പടിഞ്ഞാറ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തി ഗുഡി എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്സ് രംഗങ്ങളാണ് തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്.

ചിത്രത്തിൽ പ്രതിനായക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഉദയ്, അനിൽ എന്നിവർ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാൽ തടാകത്തിലേക്ക് ചാടിയ മൂന്നുപേരിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി.

  കര്‍ണാടകയില്‍ സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ടു.
  മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; ഞെട്ടിത്തരിച്ച് സാൻഡൽവൂഡ്.
  ആദ്യ ഹെലികോപ്ടര്‍ യാത്ര അവസാനിച്ചത്‌ ദുരന്തത്തില്‍.
  ഉദയിനെയും അനിലിനെയും കണ്ടെത്താനായില്ല;ഇന്നു ഖലാസിമാർ തിരച്ചിലിൽ പങ്കെടുക്കും; നാവിക സേനയുടെ സഹായം തേടിയേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us