പീനിയയിൽ ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് കേന്ദ്രം; 12 ലക്ഷത്തിന്റെ ടിക്കറ്റുകൾ പിടിച്ചെടുത്തു

ബെംഗളൂരു: പീനിയയിൽ ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് കേന്ദ്രം; 12 ലക്ഷത്തിന്റെ ടിക്കറ്റുകൾ പിടിച്ചെടുത്തു. ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രത്തിൽ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) നടത്തിയ റെയ്ഡിൽ 12,57,500 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു.

സംഘത്തിന്റെ പീനിയ വ്യവസായമേഖലയിലെ കേന്ദ്രത്തിൽനിന്നാണ് ടിക്കറ്റുകൾ പിടിച്ചത്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റ് വഴിയായിരുന്നു ഇവർ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ടിക്കറ്റ് ബുക്കുചെയ്യുന്നതിനായി 37 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നതായി കണ്ടെത്തി. ഇൻസ്പെക്ടർമാരായ ആർ.ഡി. സമുദ്രെ, അഖിലേഷ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള ആർ.പി.എഫ്. സംഘമാണ് റെയ്ഡ് നടത്തിയത്.

വ്യാജ അക്കൗണ്ടുകളുപയോഗിച്ച് ടിക്കറ്റുകൾ ബുക്കുചെയ്യുന്നതായി ആർ.പി.എഫ്. സൈബർ സെൽ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പീനിയിലാണ് കേന്ദ്രമെന്ന് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts