പാരപ്പന അഗ്രഹാര ജയിലിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചു;കൂടെ ലഹരി വസ്തുക്കളും.

ബെംഗളൂരു : നഗരത്തിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ആയുധങ്ങൾ കണ്ടെത്തി.

മൂർച്ചയുള്ള നിരവധി കത്തികളും പുകവലിക്കുന്ന പൈപ്പ് ,കഞ്ചാവ് എന്നിവയും ഇന്ന് നടത്തിയ റെയിഡിൽ പിടിച്ചെടുത്തു.

ക്രൈം വിഭാഗം ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 37 കത്തികൾ ,പുകവലിക്കുന്ന പൈപ്പുകൾ, കഞ്ചാവ്, ഒരു മൊബൈൽ ഫോൺ, നിരവധി സിംകാർഡുകൾ എന്നിവയാണ് കണ്ടെത്തിയത്.

  ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ

തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി ശശികലക്ക് ജയിലധികൃതർ കൂടുതൽ സഹായങ്ങൾ നൽകുന്നതായി വെളിപ്പെടുത്തിയ സമയത്ത് പാരപ്പന അഗ്രഹാര ജയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പി.ഡി.പി അദ്ധ്യക്ഷൻ അബ്ദുൾ നാസർ മദനിയെ പാർപ്പിച്ചിരുന്നതും ഈ സെൻട്രൽ ജയിലിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us