കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം; വിമാനങ്ങൾ റദ്ധാക്കി

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായുള്ള മ​ഴ​ക്കെ​ടു​തി​യി​ല്‍ 2 പേ​ര്‍‌ മ​രി​ച്ചു. ബി​എം​സി ജീ​വ​ന​ക്കാ​രാ​യ വി​ജ​യേ​ന്ദ്ര സ​ര്‍​ദാ​ര്‍ ബാ​ഗ്ദി(36), ജ​ഗ​ദീ​ഷ് പാ​ര്‍​മ​ര്‍(54) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

എന്നാല്‍ 2 ദിവസമായി തുടരുന്ന കനത്ത മഴ മും​ബൈ ന​ഗ​ര​ത്തി​ലും മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ മിക്ക ഭാഗങ്ങളിലും ജ​ന​ജീ​വി​ത​ത്തെ സാരമായി ബാ​ധി​ച്ചി​ട്ടു​ണ്ട്. കൂടാതെ, 2 ദിവസത്തേയ്ക്ക് കനത്ത മഴ തുടരുമെന്ന കാ​ലാ​വ​സ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴ മൂലം ഗതാഗതം ഗതാഗതം തടസ്സപ്പെട്ടു. നി​ര​വ​ധി ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ, വ്യോമഗതാഗതവും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. 30 വിമാന സര്‍വീസ് റദ്ദാക്കുകയും 300 സര്‍വീസുകള്‍ വൈകിയതായുമാണ് റിപ്പോര്‍ട്ട്.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

മി​തി ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ല്‍ ​കു​ര്‍​ള-സ​യ​ണ്‍ ഡി​വി​ഷ​നി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് ത​ടസം നേ​രി​ടു​ന്നു​വെ​ന്ന് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നാ​ല്‍ ലോ​ണേ​വാ​ല ഭാ​ഗ​ത്തേ​ക്ക് ഉ​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ടൂ​റി​സ്റ്റു​ക​ള്‍​ക്ക് നി‍​ര്‍​ദേ​ശം നല്‍കിയിട്ടുണ്ട്.

കുർള, ചുനഭട്ടി, സയൺ, കിങ് സർക്കിൾ, തിലക് നഗർ, പരേൽ, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂർമാർഗ് തുടങ്ങി ഏറെ പ്രദേശങ്ങൾ വെള്ളത്തിലായി. ചിലയിടങ്ങളിൽ മൂന്നു മീറ്ററിലധികം ഉയരത്തിൽ വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. മുംബൈയ്ക്ക് പുറമെ നവി മുംബൈ, താനെ പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ ഇവിടങ്ങളിൽ 100 മില്ലീ മീറ്ററിലധികം മഴ ലഭിച്ചു.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

നഗരത്തിൽ ഈ മൺസൂൺ കാലത്ത് ഇത് നാലാം തവണയാണ് കനത്ത മഴ ലഭിക്കുന്നത്. കനത്ത മഴയെതുടര്‍ന്ന്‍ മുന്‍ കരുതലെന്നോണം മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലെ എല്ലാ സ്കൂളുകൾക്കും ജൂണിയർ കോളേജുകൾക്കും  സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts