കേന്ദ്ര നേതൃത്വം വടിയെടുത്തു;”ഓപറേഷൻ താമര”താൽക്കാലികമായി നിർത്തിവച്ച് യെദിയൂരപ്പയും സംഘവും.

ബെംഗളൂരു :കര്‍ണാടകയിലെ ജെ ഡി എസ് – കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ ബിജെപി താത്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

കര്‍ണാടകയിലെ ഓപ്പറേഷന്‍ താമര ഇപ്പോള്‍ സജീവമാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് ചര്‍ച്ചയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ദേശീയ പ്രസിഡന്‍റ് അമിത് ഷായുടെ നിലപാടും സമാനമാണ്. മഹാരാഷ്ട്രയിലടക്കം ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപി വളരെ കരുതലോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബിജെപി  ഓപ്പറേഷന്‍ താമര സജീവമാക്കിയിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് അസ്വാരസ്യങ്ങളും പുറത്തുവന്നതോടെ സര്‍ക്കാരിന്‍റെ സ്ഥിരതയ്ക്ക് ഭീഷണ ഉയര്‍ന്നിരുന്നു.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയം കൈകാര്യം ചെയ്തത്. എന്തായാലും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പുതിയ നിര്‍ദ്ദേശം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് താത്കാലികാശ്വാസം നല്‍കുന്നതാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts