“ക്ലാര”ബി.ജെ.പിയിലേക്കില്ല,എന്‍.ഡി.എയെ പിന്തുണക്കാണോ എന്ന് അണികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ബെംഗളൂരു: കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ ജെ ഡി എസ്സിന്റെ കോട്ടയില്‍ എതിര്‍ത്തു തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ആണ് റിബല്‍ സ്റ്റാറിന്റെ പത്നി സുമലത മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എസ് എസ് കൃഷ്ണയെ കാണാന്‍ വന്നത്.

സ്വതന്ത്രയായി മത്സരിച്ച തന്നെ പിന്തുണച്ചതിന് ബിജെപിക്ക് നന്ദി പറയാനായി എസ്.എം കൃഷ്ണയുടെ വസതിയിൽ എത്തിയ സുമലത, പാർട്ടി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പയുമായും കൂടിക്കാഴ്ച നടത്തി. പാർലമെന്റിലേക്കു സ്വതന്ത്രയായി ജയിച്ചു കഴിഞ്ഞാൽ ഒരു രാഷ്ട്രീയ കക്ഷിയിൽ ചേരാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും പിന്തുണയ്ക്കുക മാത്രമേ പാടുള്ളൂ എന്നാണു താൻ മനസിലാക്കുന്നതെന്നും സുമലത പറഞ്ഞു.

  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ദേശീയതലത്തിലും കർണാടകയിലും ബിജെപി കൈവരിച്ച വിജയത്തെ സൂനാമി എന്നാണ് സുമലത വിശേഷിപ്പിച്ചത്.തന്റെ വിജയത്തെ ‘ചരിത്ര നേട്ട’മെന്നും അവർ വിശേഷിപ്പിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയുടെ അധികാരമുഷ്ടിയേയും പണത്തേയും മറികടന്നാണ് സുമലത ചരിത്രവിജയം കുറിച്ചതെന്ന് യെഡിയൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts