രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും; നാളെ പത്രിക സമർപ്പിക്കും.

കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുൽ നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ രാഹുല്‍ ഗാന്ധി സമര്‍പ്പിക്കുന്നത്.

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. രാത്രി എട്ടു മണിയോടെ കരിപ്പൂരില്‍ വിമാനം ഇറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയതിന് ശേഷം നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് പോകും. രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കല്‍പ്പറ്റയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയാവും രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി പകരുക.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് സൂചന. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കല്‍പ്പറ്റയില്‍ ഇന്ന് യുഡിഎഫ് നേതൃയോഗവും ചേരുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെസി വേണുഗോപാൽ എന്നിവ‍ർ കോഴിക്കോടെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി ഇവർ ചർച്ച നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts