സച്ചിന്‍റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന, ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്‍റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ ദിലീപിന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ പുറത്തു വിട്ടത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ക്രിക്കറ്റിന്‍റെ പശ്ചാത്തലത്തില്‍ മുഴുനീള എന്‍റര്‍ടൈന്‍മെന്‍റായാണ് ഒരുങ്ങുന്നത്. ക്രിക്കറ്റ് ഭ്രാന്തനായ വിശ്വനാഥിന് ഒരു ആണ്‍കുഞ്ഞു ജനിച്ച സന്തോഷവും, പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ സെഞ്ച്വറി അടിച്ചതും ഒരേ ദിവസം. പിന്നെ ഒന്നും ആലോചിക്കാതെ വിശ്വനാഥന്‍റെ കുഞ്ഞിന് ‘സച്ചിന്‍ ‘ എന്ന് പേരിട്ടു.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

ചിത്രത്തില്‍ സച്ചിന്‍റെ അച്ഛനായി എത്തുന്നത് മണിയന്‍ പിള്ള രാജുവാണ്. ആ അച്ഛന്‍റെ മകന്‍റെയും കൂട്ടുകാരുടെയും കഥ പറയുന്ന ചിത്രമാണ് സന്തോഷ് നായര്‍ സംവിധാനം നിര്‍വഹിച്ച സച്ചിന്‍. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്.

ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 12-നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.  

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us