ബന്നാർഘട്ട റോഡിലുള്ള സ്വകാര്യ കോളേജിൽ മലയാളി വിദ്യാർത്ഥിക്ക് ക്രൂര മര്‍ദ്ദനം;വിദ്യാർത്ഥികൾ സമരത്തിൽ;വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

ബെംഗളൂരു : നല്ല വിദ്യാഭ്യാസം പ്രതീക്ഷിച്ച് കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്, നഗരത്തിലെ നല്ലൊരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരത്തിൽ വരുന്ന വിദ്യാർത്ഥികളുടെയും പ്രതീക്ഷകൾ കാത്ത് സൂക്ഷിക്കുന്ന വിധത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാൽ ഇതിന് അപവാദമായി ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് എന്ന സത്യം പറയാതെ വയ്യ.

banner 4

രണ്ടു ദിവസം മുന്‍പ് ബന്നാര്‍ഘട്ട റോഡില്‍ ഉള്ള ഒരു സ്വകാര്യ കോളേജില്‍ നടന്ന സംഭവം ഇതിലെ ഏറ്റവും അവസാനത്തേത് ആണ്,പരീക്ഷ എഴുതാന്‍ കോളെജില്‍ വന്ന മലയാളിയായ വിദ്യാര്‍ത്ഥിയെ ഇരുചക്രവാഹനം പാര്‍ക്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉള്ള വിഷയത്തില്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനും ഒരു സ്റ്റാഫും ചേര്‍ന്ന് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.

  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു

ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ജീവനക്കാര്‍ക്ക് എതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മറ്റു വിദ്യാര്‍ഥികള്‍ കോളേജില്‍ സമരം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us