ഉത്തരേന്ത്യയിലെ വാമനജയന്തി മലയാളികള്‍ക്കും ആശംസിച്ച് ബി ജെ പി അധ്യക്ഷന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ;വിവാദമാകുന്നു.

മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച് ബിജെപി ദേശീയ അധ്യക്ഷന്റെ ഫേസ് ബുക്ക് പോസ്റ്റ്. മഹാബലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന ചിത്രത്തോടെയാണ്
അമിത്ഷാ ആശംസ അര്‍പ്പിച്ചിരിക്കുന്നത്.

സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അമിത്ഷാ വാമനജയന്തി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വാമന ജയന്തി ആശംസകളല്ലാതെ ഓണാശംസ നേര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മഹാബലിയുടെ തിരിച്ചുവരവല്ല, മറിച്ച് മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ തിരിച്ചുവരവാണ് ആഘോഷിക്കേണ്ടതെന്ന ചില ഹൈന്ദവ സംഘടനകളുടെയും നേതാക്കളുടെയും നിലപാട് നേരത്തെ വിവാദമായിരുന്നു. ഓണത്തെക്കുറിച്ച് പ്രത്യേക ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ പതിപ്പിലും വാമനന്റെ ചിത്രമായിരുന്നു മുഖചിത്രമായി ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായാണ് ഇപ്പോള്‍ അമിത് ഷായും രംഗത്തെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us