മകരസംക്രാന്തിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. 500-ഓളം അധികസർവീസ് തുടങ്ങി.

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് മകരസംക്രാന്തിയോടനുബന്ധിച്ച് കൂടുതൽ ബസ് സർവീസുകളുമായി കർണാടക ആർ.ടി.സി. 500-ഓളം സർവീസുകളാണ് കർണാടക ആർ.ടി.സി തുടങ്ങിയത്.

പ്രധാന തീർഥാടനകേന്ദ്രങ്ങളായ തിരുപ്പതി, ധർമസ്ഥല ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്ക് വെള്ളിയാഴ്ച മുതൽ സർവീസ് തുടങ്ങി. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്യുന്നവർക്ക് അഞ്ചുശതമാനം മുതൽ പത്തുശതമാനം വരെ ഇളവും നൽകും. കർണാടക ആർ.ടി.സി.യുടെ സൈറ്റിൽ ടിക്കറ്റുകൾ ബുക്കുചെയ്യാം.

  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്

യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ. മെജസ്റ്റിക് ബസ് സ്റ്റാൻഡിൽനിന്ന് ധർമസ്ഥല, കുക്കിസുബ്രഹ്മണ്യ, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂരു,ശിവമോഗ, ഹാസൻ, മംഗളൂരു, കുന്താപുര, ശൃംഗേരി, ഹോറനാടു, ദേവൻഗരെ, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

വിവിധ സ്ഥലങ്ങളിലേക്കുള്ള എ.സി. ബസുകൾ ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്നാണ് പുറപ്പെടുക. തിരുപ്പതി, ധർമസ്ഥല തുടങ്ങിയ തീർഥാടകകേന്ദ്രങ്ങളിലേക്കാണ് ഇവിടെനിന്ന്‌ സർവീസ് ഉണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർത്തവ അവധി ഔദാര്യമല്ല, 'അവകാശം'; നിർബന്ധമായും നൽകണം: കർശന നിലപാട് അറിയിച്ച് ഹൈക്കോടതി 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us