“നന്ദി ഹില്‍സില്‍ പുള്ളിപ്പുലി ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു;നന്ദി ഹില്‍സിലേക്ക് ഇരു ചക്ര വാഹനങ്ങള്‍ നിരോധിച്ചു”വാര്‍ത്തക്ക് പിന്നില്‍ ഉള്ള സത്യമെന്ത്?

ബെംഗളൂരു : കുറച്ചു ദിവസമായി ബെംഗളൂരു മായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് നന്ദി ഹില്‍സില്‍ പുള്ളിപ്പുലി ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു;നന്ദി ഹില്‍സിലേക്ക്  ബൈക്കുകള്‍ നിരോധിച്ചു എന്നുള്ളത്.കൂടെ ഒരു ഇരുച്ചക്രവഹനത്തിനു സമീപം പുലി ഇരിക്കുന്നതും കുറെ ആളുകള്‍ പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറി ഇരിക്കുന്നതും ആയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത‍ തികച്ചും അടിസ്ഥാന രഹിതമാണ് എന്ന് മാത്രമല്ല തെറ്റുമാണ്,”കഴിഞ്ഞ കുറച്ചു കാലങ്ങളായി ആരെയും നന്ദി ഹില്സില്‍ വച്ച് പുലി ആക്രമിച്ചിട്ടില്ല , ഇരു ചക്രവഹനങ്ങള്‍ നന്ദി ഹില്‍സില്‍ നിരോധിചിട്ടുമില്ല” ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ ഓഫീസ് രമേഷ് അറിയിച്ചു.

അതെ സമയം ഈ ചിത്രങ്ങള്‍ വച്ചുകൊണ്ട് തന്നെ മറ്റു പല സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍  പുലി ഇറങ്ങിയതായും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

താഴെത്തെ വാര്‍ത്ത‍ നോക്കുക

ശ്രീശൈലത്ത് പുലി ഇറങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..