നഗരത്തിൽ ഈ ആഴ്ച കനത്ത പേമാരിക്ക് സാദ്ധ്യത;വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വിഭാഗവും കർണാടക ദുരന്ത നിരീക്ഷണ വിഭാഗവും (KSNDMC) അറിയിച്ചത് പ്രകാരം നഗരത്തിൽ അടുത്ത ഒരാഴ്ച കനത്ത മഴക്ക് സാദ്ധ്യത. ഇതുമായി ബന്ധപ്പെട്ട മുൻകരുതലുകൾ എടുക്കാൻ ബിബി എം പിയോട് നിർദ്ദേശിച്ചു.

വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതായി KSNDMC കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.

യശ്വന്ത്പുര റയിൽവേ സ്റ്റേഷൻ ഏരിയ, ലഗ്ഗരേ, മൂടുൽ പാളയ, ബൊമ്മനഹള്ളി സോണിലെ മുനിറെഡ്ഡിലേഔട്ട്, ബിസ്മില്ലാ നഗർ, മാരുതി നഗർ, മാഗഡി റോഡ് പോലീസ് സ്റ്റേഷൻ ഏരിയ എന്നിവയാണ് സൗത്ത് സോണിലെ സ്ഥലങ്ങൾ.

  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്

ഈസ്റ്റ് സോണിൽ രുദ്രപ്പ ഗാർഡനും ഡൊമളൂരു ഏരിയയുമുണ്ട് പട്ടികയിൽ.

ദാസറഹള്ളി സോണിലെ ചില താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.

ക്വിക് റെസ്പോൺസ് ടീം തയ്യാറായി ഇരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം തിങ്കളാഴ്ച നല്ല അളവിലുള്ള മഴയാണ് നഗരത്തിൽ ലഭിച്ചത് ,20 സെന്റി മീറ്ററോളം മഴ ലഭിച്ച സൗത്ത് വെസ്റ്റ് ബെംഗളൂരുവിലെ ഹുളിമാവു തടാകത്തിന് സമീപത്ത് ഉള്ളവരെ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു.

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

നാഗർഭാവിക്ക് സമീപം ഔട്ടർ റിംഗ് റോഡിൽ മതിൽ തകർന്ന് വീണു. ആർക്കും പരിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us