നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു.

48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.

  ബിറ്റ്‌കോയിൻ കുംഭകോണം: കുപ്രസിദ്ധ ഹാക്കർ ശ്രീകിയും കൂട്ടാളികളും ഇ.ഡി കസ്റ്റഡിയിൽ

140 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടേയും അഭിമാനപോരാട്ടമാണ് നടക്കുന്നത്. ഒന്‍പതാം തിയതി കേരളം വിധിയെഴുതും. അടുത്ത മാസം നാലുവരെ തിരഞ്ഞെടുപ്പ് ഫലത്തിനായി നീണ്ട കാത്തിരിപ്പ് വേണ്ടിവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts