സിഇടി ഭാഷാ ന്യൂനപക്ഷ ആനുകൂല്യത്തില്‍ മലയാളമില്ല; പ്രതിഷേം

ബെംഗളൂരു: കര്‍ണാടക പരീക്ഷ അതോറിറ്റിക്കു കീഴില്‍ 2026ലെ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (സിഇടി) തയാറെടുക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യ ത്തില്‍നിന്നു മലയാളം ഒഴിവാ ക്കിയതില്‍ പ്രതിഷേധം.

ഈ മാസം 13നു പുറത്തിറ ക്കിയ പരീക്ഷാ മാനദണ്ഡങ്ങളി ലെ 22-ാം പേജിലെ 19-ാം ഇന ത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങളെ ക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ തമിഴ്, തെലുങ്ക്, കൊ ടവ, തുളു എന്നീ ഭാഷാ ന്യൂനപ ക്ഷങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു സീറ്റ് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പരാമര്‍ശിക്കുന്നത്.

  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ

മലയാളം പരാമര്‍ശിക്കാത്ത തിനാല്‍ മലയാളഭാഷാ ന്യൂനപക്ഷത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. കര്‍ണാടകയില്‍ പ്രീ യൂണി വേഴ്‌സിറ്റി കോഴ്‌സുകള്‍ (പ്ലസ്ടു ) പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇതുതിരിച്ചടിയാകും.

കര്‍ണാടകയില്‍ ഒട്ടേറെ മലയാളി വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ ത്തിയാക്കുമ്പോള്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിലെ ന്യൂനപക്ഷ ഭാഷാവിഭാഗത്തില്‍ മലയാ ളത്തെ തഴഞ്ഞത് എന്തുകൊ ണ്ടെന്നു വ്യക്തമല്ല.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

പ്രതിഷേധമുയര്‍ന്നതോടെ ശിവമൊഗ്ഗ ജില്ലാ മലയാളി സമാ ജം വിവിധ വകുപ്പുകള്‍ക്കു കത്ത് നല്‍കി. ഏപ്രില്‍ 23നും 24നും നടക്കുന്ന എന്‍ട്രന്‍സിന് ഈ മാസം 27 വരെ അപേക്ഷി ക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
[masterslider id="10"]

Related posts