പുലർച്ചെ 1.30 ന് പുറത്തുപോയ യുവതിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി

ബെംഗളൂരു: സഹോദരൻ നന്നായി പഠിക്കാൻ ഉപദേശിച്ചതിനെ തുടർന്ന് സഹോദരി ആത്മഹത്യ ചെയ്തു . ഗഡാഗിലെ ഭീഷ്മ തടാകത്തിൽ ചാടി ചന്ദ്രിക ധാരിമണി (21) ആണ് ആത്മഹത്യ ചെയ്തു .

ബാഗൽകോട്ട് ജില്ലയിലെ ഷിരൂരിൽ നിന്നുള്ള ചന്ദ്രിക ധാരിമണി ഗഡാഗ് നഗരത്തിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു.

അച്ഛനില്ലാത്ത ചന്ദ്രികക്ക് എല്ലാ മൂത്ത സഹോദരനാണ് എല്ലാം ചെയ്ത നൽകിയിരുന്നത് . ഇന്നലെ രാത്രി സഹോദരൻ ചേതൻ അവളെ വിളിച്ച് ഇത് അവസാന സെമസ്റ്ററാണ്, നന്നായി പഠിക്കൂ എന്ന് പറഞ്ഞു. അവസാന സെമസ്റ്ററിന്റെ ഫലം കുറവാണെന്ന് സഹോദരൻ അവളോട് പറഞ്ഞിരുന്നു. ഇതിൽ അസ്വസ്ഥയായ ചന്ദ്രിക അർദ്ധരാത്രിയിൽ ഭീഷ്മ തടാകത്തിൽ ചാടി മരിച്ചു.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

ചന്ദ്രിക എസ്എസ്എൽസിയിലും പിയുസിയിലും ഒന്നാം റാങ്ക് നേടിയിരുന്നു. ഗ്രാമത്തിൽ തന്നെ അവൾ ഒരു കഴിവുള്ള കുട്ടിയായാണ് അറിയപ്പെട്ടിരുന്നത്. എഞ്ചിനീയറിംഗ് നന്നായി പഠിക്കാൻ വേണ്ടി ഹോസ്റ്റൽ വിട്ട് ഒരു പ്രത്യേക വീട്ടിലാണ് . ചന്ദ്രികയും മറ്റ് നാല് സുഹൃത്തുക്കളും താമസിച്ചിരുന്നത്.

എന്നാൽ, ചന്ദ്രിക അടുത്തിടെ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു ടൂറിന് പോയി. പഠിപ്പിൽ പിന്നോട്ട് ആവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ അതിനാൽ, പരീക്ഷയ്ക്ക് ഇനിയും 6 മാസം ശേഷിക്കുന്നുള്ള ഉഴപ്പി നീക്കി വെച്ച് നന്നായി പഠിക്കണമെന്ന് സഹോദരൻ ഫോണിൽ ഉപദേശിച്ചിരുന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

ഇതിൽ മനംനൊന്ത് ആണ് ചന്ദ്രിക ഇന്നലെ രാത്രി 1.30 ഓടെ വീട്ടിൽ നിന്ന് ഇറങ്ങി ഗഡാഗിലെ ഭീഷ്മ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
[masterslider id="10"]

Related posts