ധർമസ്ഥല വെളിപ്പെടുത്തലിനെ കുറിച്ചുള്ള എസ്‌ഐടി ഇടക്കാല റിപ്പോർട്ട് തിങ്കളാഴ്ച

ബെംഗളൂരു : വിവാദമായ ധർമസ്ഥല വെളിപ്പെടുത്തലിനെ കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ഇടക്കാല റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് സമർപ്പിക്കും.

എസ്‌ഐടി തലവൻ പ്രണബ് മൊഹന്തി കഴിഞ്ഞ ദിവസം ധർമസ്ഥലയിൽ എത്തി സംഘത്തിലെ മറ്റ് അംഗങ്ങളുമായി ചർച്ച നടത്തുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

റിപ്പോർട്ട് പരിഗണിച്ചതിന് ശേഷം തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ നിർദേശം നൽകും.

ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നൂറിൽ പരം സ്ത്രീകളുടെ മൃതദേഹം ധർമസ്ഥലയിൽ മറവുചെയ്തിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി അന്വേഷണം നടത്തുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts