‘രാജ്യത്ത് എല്ലാവരും ആര്‍ എസ് എസില്‍ അംഗത്വം എടുക്കണം ..’ ഹരിയാന ആരോഗ്യമന്ത്രി..!

ചണ്ടിഗഡ്: കോണ്ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര്‍ എസ് എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പലയിടത്തു നിന്നും ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്ക് അനുകൂലമായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയും ഉയര്‍ന്നു കേള്‍ക്കുന്നു ..രാജ്യത്ത് എല്ലാവരും ആര്‍ എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നായിരുന്നു മധ്യമങ്ങളോട് അദ്ദേഹത്തിന്റെ മറുപടി .. സ്വയം സേവക് സംഘം ഒരു ദേശീയ സംഘടന ആണെന്നും , ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഇപ്രകാരം പരിഹാരം ലഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി …ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ മന്ത്രി സഭയിലെ അംഗമാണ് അദ്ദേഹം  ..നേരത്തെ സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ ആര്‍ എസ് എസ് ശാഖകളാക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു …മുന്‍പും വിവാദപരമായ പരാമര്‍ശങ്ങള്‍ കൊണ്ടും പുലിവാല് പിടിച്ച കക്ഷിയാണ് അനില്‍ വിജ് ..ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ‘ശ്മശാനം ‘പോലെ മനോഹരം ആണെന്നായിരുന്നു ഒരിക്കല്‍ അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ….!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധത്തിൽ തട്ടിപ്പൊട്ടിയത് മുട്ടവിപണി; പ്രതിദിനം നഷ്ടം 5 കോടി
[masterslider id="10"]

Related posts

Click Here to Follow Us