കർണാടകയിലെ തുമകുരുവിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളുരു: തുമകുരു ജില്ലയിലെ കുനിഗലിനടുത്തുള്ള ബൈപാസിൽ 13 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചതായി പോലീസ് പറഞ്ഞു.

കാർ ഒരു മിനി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സീബെ ഗൗഡ (50), ഭാര്യ ശോഭ (45), മകൾ ദുംബിശ്രീ (23), മകൻ ഭാനുകിരൺ (13) എന്നിവരാണ് മരിച്ചത.

  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു

പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കുനിഗലിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡാനഗെരെയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഭാനുകിരണിനെ വിടാൻ കുടുംബം പോകുമ്പോഴായിരുന്നു അപകടം. വൺ വേ തെറ്റിച്ചു വന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us