സംസ്ഥാനത്തെ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; സമീപജില്ലകളിൽ ഒന്നായ കേരളത്തിലെ പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു

ബെംഗളൂരു : വയനാട്ടില്‍ മഴ ശക്തമായി തുടരുന്നു. കനത്ത മഴയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ പുഴ കരകവിഞ്ഞു. കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വര്‍ധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാലും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്.

  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം

പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.  മുന്‍ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂര്‍ അങ്കണവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ വളപട്ടണം പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി

  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ഭാവിയുടെ നഗരം"; ബെംഗളൂരുവിനെ വാനോളം പുകഴ്ത്തി വിദേശ സഞ്ചാരി, കർണാടക പ്രിയപ്പെട്ട സംസ്ഥാനമെന്നും യുവാവ്
[masterslider id="10"]

Related posts

Click Here to Follow Us