വി​ധാ​ൻ സൗ​ധ​ക്ക് പു​റ​ത്ത് പ്ര​തി​ഷേ​ധം കടുപ്പിച്ച് ബൈ​ക്ക് ടാ​ക്സി ഡ്രൈവർമാർ; കേ​സെ​ടു​ത്ത് പൊ​ലീ​സ്

ബെംഗളൂരു : ക​ർ​ണാ​ട​ക ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് ടാ​ക്സി​ക​ൾ നി​രോ​ധി​ച്ച​ നടപടിക്കെതിരെ പ്ര​തി​ഷേ​ധി​ച്ച് ബൈ​ക്ക് ടാ​ക്സി ഡ്രൈവർമാർ.

ബൈ​ക്ക് ടാ​ക്സി സേ​വ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആവശ്യമായ ച​ട്ടം കൊ​ണ്ടു​വരികെ, സ​മ്പൂ​ർ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കുക, സ​ർ​ക്കാ​ർ ഇ​ട​പെ​ടുക എന്നീ ആവശ്യങ്ങളാണ് പ്ര​തി​ഷേ​ധ​ക്കാ​ർ മുന്നോട്ട് വെച്ചത്.

  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

വി​ധാ​ൻ സൗ​ധ​ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ ഡ്രൈവർമാരെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്ഥ​ല​ത്തു​നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി പൊ​ലീ​സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം.

പ്രവേശന അനുമതിയില്ലാതെ വി​ധാ​ൻ സൗ​ധ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us