സർക്കാർ ജാതി സർവേയെ വിഭജനത്തിന് ഉപയോഗിക്കുന്നു- കർണാടക ബിജെപി അധ്യക്ഷൻ

ബെംഗളൂരു: കർണാടക സർക്കാർ ജാതി സർവേയെ വിഭജനത്തിന് ഉപയോഗിക്കുകയാണെന്ന വിമർശനവുമായി ബിജെപി അധ്യക്ഷൻ വിജയേന്ദ്ര. ബംഗളൂരുവിൽ ആർസിബി വിജയാഘോഷത്തിനിടെ തിരക്കിൽ പെട്ട് ആളുകൾ മരിച്ചതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

സർവേയിലെ വിവരങ്ങൾ 10 വർഷം മുമ്പ് ശേഖരിച്ചതാണ്. ഡി.കെ ശിവകുമാറിനെ പോലുള്ളവർ പോലും ഇതു അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ബെംഗളൂരു അപകടത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വീണ്ടും സർവേയുമായി രംഗത്തുള്ളത്.

  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

ജാതി സർവേ കേന്ദ്രസർക്കാർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us