ത​മ​ന്ന ബ്രാ​ൻ​ഡി​ൽ ച​ന്ദ​ന സോ​പ്പി​ന് വി​പ​ണി​യി​ൽ വൻ കു​തി​പ്പ്

ബം​ഗ​ളൂ​രു: വി​പ​ണി കീ​ഴ​ട​ക്കി ച​രി​ത്രം കു​റി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൻ്റെ അ​ഭി​മാ​ന ഉൽപ്പന്നം മൈ​സൂ​ർ സാ​ൻ​ഡ​ൽ സോ​പ്പ്.

പു​തി​യ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി തെ​ലു​ങ്ക്-​ത​മി​ഴ് ന​ടി ത​മ​ന്ന ഭാ​ട്ടി​യ​യെ നി​യ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ള്ള ആ​ദ്യ ക​ണ​ക്കെ​ടു​പ്പാ​ണി​ത്.

ച​ന്ദ​ന സോ​പ്പി​ൻ്റെ പൊ​തു​മേ​ഖ​ല നി​ർ​മാ​താ​ക്ക​ളാ​യ ക​ർ​ണാ​ട​ക സോ​പ്‌​സ് ആ​ൻ​ഡ് ഡി​റ്റ​ർ​ജ​ന്റ്‌​സ് ലി​മി​റ്റ​ഡ് (കെ.​എ​സ്‌.​ഡി.​എ​ൽ) മെയ് മാ​സ​ത്തി​ൽ 186 കോ​ടി രൂ​പ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​മാ​സ വി​റ്റു​വ​ര​വ് രേ​ഖ​പ്പെ​ടു​ത്തി – 108 വ​ർ​ഷ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ നേ​ട്ടം.

  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മെയ് മാ​സ​ത്തി​ൽ ക​മ്പ​നി 151.5 കോ​ടി രൂ​പ​യു​ടെ വില്പനയാണ് ല​ക്ഷ്യം വെ​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ പ്ര​തീ​ക്ഷ​ക​ളെ മ​റി​ക​ട​ന്ന് 35 കോ​ടി രൂ​പ​യു​ടെ അ​ധി​ക വി​ൽ​പ​ന ന​ട​ത്തി ല​ക്ഷ്യ​ത്തിൻ്റെ 125 ശ​ത​മാ​നം കൈ​വ​രി​ക്കു​ക​യും 15 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി വ​ൻ​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ മ​ന്ത്രി എം.​ബി. പാ​ട്ടീ​ൽ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
[masterslider id="10"]

Related posts

Click Here to Follow Us