പ്രണയം വെളിപ്പെടുത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

ബീഹാർ : മൂത്ത മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്ന് ( ആർ.ജെ.ഡി ) പുറത്താക്കി ലാലു പ്രസാദ് യാദവ് .  പ്രണയ ബന്ധം തുറന്നുപറഞ്ഞതിൻ്റെ പേരിലാണ് നടപടി. ആറ് വർഷത്തേയ്ക്കാണ് പുറത്താക്കിയത്.

മകൻ്റെ നിരുത്തരവാദപരമായ സ്വഭാവമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് ലാലു വ്യക്തമാക്കിയത്. കുടുംബ മൂല്യങ്ങളിൽ നിന്നും പൊതു ജനങ്ങളോടുള്ള കടമയിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് മൂത്ത മകനെന്നും അദ്ദേഹം ആരോപിച്ചു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അനുഷ്ക യാദവ് എന്ന യുവതിയുമായി 12 വർഷമായി തുടരുന്ന ബന്ധം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് തേജ് പ്രതാപിനെതിരെ ലാലു കണ്ണുരുട്ടിയത്.

വിഷയം വിവാദമായതിന് പിന്നാലെ തൻ്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്താൻ എഡിറ്റ് ചെയ്ത ഫോട്ടോകളാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് തേജ് പ്രതാപിൻ്റെ അവകാശ വാദം. അതെസമയം ലാലുവിൻ്റെ തീരുമാനത്തെ അനുകൂലിച്ചും, വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts