19,930 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ; വലിയ തുകയുടെ ബജറ്റ് ആദ്യമായി അവതരിപ്പിച്ച് ബിബിഎംപി

ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷന് (ബിബിഎംപി) 2025-2026 സാമ്പത്തികവർഷത്തേക്ക് 19,930.64 കോടിയുടെ ബജറ്റ്.

ഇത്രയും വലിയ തുകയുടെ ബജറ്റ് ബിബിഎംപിക്ക് ആദ്യമാണ്. കഴിഞ്ഞവർഷത്തെ ബജറ്റ് തുകയെക്കാൾ 50 ശതമാനത്തോളമാണ് വർധന. കഴിഞ്ഞവർഷം 13,408 കോടിയായിരുന്നു.

സംസ്ഥാനസർക്കാർ ഇത്തവണ ബിബിഎംപിക്ക് 4000 കോടിരൂപയുടെ അധിക ഗ്രാൻറ് അനുവദിച്ചിട്ടുണ്ട്. മൊത്തം വരവ് പ്രതീക്ഷിക്കുന്നത് 19,930.64 കോടിരൂപയാണ്. ബിബിഎംപിയുടെ വരുമാനസ്രോതസ്സിൽനിന്ന് 11,149.17 കോടിരൂപയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗ്രാന്റായി 8778.94 കോടിരൂപയും ലഭിക്കുമെന്നാണ് പ്രതീക്ഷ. 3.56 കോടിരൂപയുടെ മിച്ചം പ്രതീക്ഷിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ഈ വർഷത്തെ തുകയുടെ 65 ശതമാനവും വികസനപ്രവൃത്തികൾക്കാണ് നീക്കിവെച്ചതെന്ന് ബജറ്റ് അവതരിപ്പിച്ച ബിബിഎംപി സ്പെഷ്യൽ കമ്മിഷണർ (ഫിനാൻസ്) ഡോ. കെ. ഹരീഷ് കുമാർ പറഞ്ഞു. 12,952 കോടിയോളംരൂപ വരുമിത്. 1400 കോടിരൂപ ഖലമാലിന്യസംസ്കരണത്തിനായി നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പദ്ധതികൾക്കായി 857.44 കോടിരൂപയും വകയിരുത്തി. വസ്തുനികുതി ഇനത്തിൽ 5716 കോടിരൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതിയേതര വരുമാനമായി 4952 കോടിരൂപയും 500 കോടിരൂപ ലോകബാങ്കിൽനിന്നും 238 കോടിരൂപ ദേശീയ ദുരിതാശ്വാസഫണ്ടിൽനിന്നുൾപ്പെടെ ലഭിക്കുമെന്നും ബജറ്റിൽ കണക്കുകൂട്ടുന്നു.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ബിബിഎംപി അഡ്മിനിസ്‌ട്രേറ്റർ എസ്.ആർ. ഉമാശങ്കർ, കമ്മിഷണർ തുഷാർ ഗിരിനാഥ് എന്നിവരും പങ്കെടുത്തു. ബെംഗളൂരു ടൗൺഹാളിലായിരുന്നു ബജറ്റ് അവതരണം. കോർപ്പറേഷന്റെ ഭരണസമിതിയില്ലാതെ ഇത് അഞ്ചാമത്തെ ബജറ്റാണ് അവതരിപ്പിക്കുന്നത്. 2020-ൽ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞെങ്കിലും പിന്നീട് തിരഞ്ഞെടുപ്പ് നടന്നില്ല. പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts