റെയിൽവേ വേലിയിൽ കാട്ടാനയുടെ തല കുടുങ്ങി; രക്ഷകനായി മറ്റൊരു ആന

ബെംഗളൂരു: റെയിൽവേ വേലിയിൽ തല കുടുങ്ങിയ കാട്ടാനയെ മറ്റൊരു ആനയെത്തി രക്ഷിച്ചു. മടിക്കേരിയിലെ പൊന്നംപേട്ട് താലൂക്കിലെ വനംവകുപ്പിന്റെ ഡിപ്പോയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുവേലിയിലാണ് ശനിയാഴ്ച വൈകീട്ട് കാട്ടാനയുടെ തല കുടുങ്ങിയത്.

ഏഴ് കാട്ടാനകൾ ഗേറ്റ് കടന്ന് വനംവകുപ്പിന്റെ ഡിപ്പോയിൽ പ്രവേശിച്ചു. ഇവയെ വനംജീവനക്കാർ കാട്ടിലേക്ക് തിരികെ തുരത്തി. ആനകൾ കാട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു ആനയുടെ തല ഡിപ്പോഗേറ്റിലെ ഇരുമ്പുവേലിയിൽ കുടുങ്ങുകയായിരുന്നു.

  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

തല ഊരിയെടുക്കാൻ ആന സ്വയം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വനംവകുപ്പ് ജീവനക്കാർ രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു ആനയെത്തി തുമ്പിക്കൈ ഉപയോഗിച്ച് സഹായിച്ചു. പിന്നീട്, രണ്ടാനകളും കാട്ടിലേക്ക് തിരികെപ്പോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts