കല്ലൂർ അപകടം; ഇവന്റ് മാനേജ്മെന്റ് ഉടമ അറസ്റ്റിൽ 

കൊച്ചി: കല്ലൂർ അപകടത്തില്‍ ഇവൻ്റ് മാനേജ്മെന്റ് ഉടമ കൃഷ്ണ കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

പാലാരിവട്ടം പോലീസ് ആണ് കൃഷ്ണ കുമാറിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ജാമ്യത്തില്‍ വിടും.

അതിനിടെ സംഘാടകർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നത്.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘാടകരായ മൃദംഗ വിഷൻ നല്‍കിയ അപേക്ഷയും പുറത്ത് വന്നിരുന്നു.അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്.സ്റ്റേജ് ഉള്‍പ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയില്ല.

അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനില്‍ നിന്നും ഫയർഫോഴ്സില്‍ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു.

എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളില്‍ പറയുന്നുണ്ട്.എന്നാല്‍ നിർദ്ദേശങ്ങള്‍ ഒന്നും സംഘാടകരായ മൃദംഗ വിഷൻ പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ വസ്തുവിന് ഇ-ഖാത്ത ലഭിച്ചോ? 25 ലക്ഷം സ്വത്തുക്കള്‍ ഇ-ഖാത്ത സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു -ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
[masterslider id="10"]

Related posts