കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചു; ഇന്ധനവില കുതിക്കുന്നു

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ന്യൂഡല്‍ഹിയില്‍ 74.63 ആയിരുന്ന പെട്രോള്‍ വില ഇന്ന് 74.80 ആയി വര്‍ദ്ധിച്ചു. അതേസമയം ഡീസലിന് 66.14 രൂപയാണ് ഇന്നത്തെ വില. മുന്‍പ് ഇത് 65.93രൂപയായിരുന്നു. ബെംഗളൂരുവിൽ പെട്രോളിന് 75.82 രൂപയും ഡീസലിന് 67.05 രൂപയും ആണ് ഈടാക്കുന്നത്.

തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. ഏപ്രില്‍ 24ന് ശേഷം ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും അതിനനുസൃതമായി മാറ്റം എണ്ണ കമ്പനികള്‍ വരുത്തിയിരുന്നില്ല. കേന്ദ്ര സര്‍ക്കാറിന്‍റെ ഇടപെടല്‍ മൂലമാണ് ദിനംപ്രതി മാറ്റം വന്ന് കൊണ്ടിരുന്ന എണ്ണവില തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ച് നിര്‍ത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

ആഗോള വിപണിക്ക് അനുസൃതമായി ദിനംപ്രതി എണ്ണ വിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന് ശേഷം വിലയിലെ മാറ്റം മരവിപ്പിച്ച് നിര്‍ത്തുന്നത് ഇതാദ്യമായിട്ടായിരുന്നു. ഇക്കാലയളവില്‍ എണ്ണ കമ്പനികള്‍ക്കുണ്ടായ നഷ്ടം വരും ദിവസങ്ങളിലെ വര്‍ധനവിലൂടെ നികത്തുമെന്നാണ് സൂചന.

  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ

കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
[masterslider id="10"]

Related posts

Click Here to Follow Us