എക്സപ്രസ് ഹൈവേ എത്തുന്നു ഇനി ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് കുതിക്കാം

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ നിന്ന് തുറമുഖനഗരമായ മംഗളൂരുവിലേക്ക് എക്സ്പ്രസ് ഹൈവേ വരുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വൈകാതെ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.

ഇരുനഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ട് 335 കിലോ മീറ്ററോളം നീളമുള്ള ആറുവരിപ്പാത നിർമ്മിക്കാനാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ പദ്ധതി.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നാല് മണിക്കൂറോളം യാത്ര ലാഭിക്കാം.

കർണാടക ഗതാഗത മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവിൽ എട്ട് മണിക്കൂറോളമാണ് ഇരുനഗരങ്ങൾക്കുമിടയിലുള്ള യാത്ര.

നിലവിൽ ഈ രണ്ട് നഗരങ്ങളേയും ബന്ധിപ്പിക്കുന്ന യാത്ര ഏറെ ദുഷ്കരമാണെന്ന് മാത്രമല്ല, ഏറെ നേരവും എടുത്തിരുന്നു.

മൺസൂൺ കാലത്ത് ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള റോഡുകളിൽ മണ്ണിടിച്ചിൽ അടക്കം റോഡുകളിൽ ഉണ്ടാകാറുണ്ട്.

  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

എക്സ്പ്രസ് ഹൈവേ വരുന്നതോടെ ഇവയ്ക്ക് അറുതി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts