കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ 

ബെംഗളൂരു: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

യെലഹങ്ക താലൂക്കിലെ സിംഗനായകനഹള്ളിയിലെ യെദ്യൂരപ്പനഗറിലാണ് സംഭവം.

അവിനാഷ് (38), ഭാര്യ മമത (30), മക്കളായ അധീർ (5), രണ്ടും ആറും മാസം പ്രായമുള്ള അനയ എന്നിവരാണ് മരിച്ചത്.

കലബുറഗി സ്വദേശിയായ അവിനാഷ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു

കുടുംബ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയം.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

നരസപ്പ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്.

സംഭവത്തില്‍ അവിനാശിൻ്റെ സഹോദരൻ ഉദയ് രാജനുകുണ്ടെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് സംഭവസ്ഥലം സന്ദർശിച്ച്‌ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ
[masterslider id="10"]

Related posts