ഏഴുവർഷം മുൻപ് വിക്ഷേപിച്ച പി.എസ്.എൽ.വി. സി-37 റോക്കറ്റ് ഭാഗംഭൂമിയിൽ തിരിച്ചിറക്കി

ബെംഗളൂരു : ഏഴുവർഷംമുൻ് വിക്ഷേപിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ സി-37 ന്റെ (പി.എസ്.എൽ.വി. സി-37) മുകൾഭാഗം ഭൂമിയിൽ തിരിച്ചിറക്കിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.

2017 ഫെബ്രുവരി 15-നാണ് കാർട്ടോസാറ്റ്-2ഡി ഉപഗ്രഹത്തെയും മറ്റു 103 ചെറു ഉപഗ്രഹങ്ങളെയുമായി പി.എസ്.എൽ.വി. സി-37 വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥങ്ങളിൽ വിക്ഷേപിച്ചശേഷം റോക്കറ്റിന്റെ മുകൾഭാഗം ഏകദേശം 470 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ തുടരുകയായിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

റോക്കറ്റിന്റെ ഭാഗം തിരിച്ചിറക്കുന്ന ഏകദേശ സമയം സെപ്റ്റംബർ ആറിന് ഐ.എസ്.ആർ.ഒ. കണക്കുകൂട്ടി. ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 12.45-ന് റോക്കറ്റിന്റെ ഭാഗം 134 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ന്നുവെന്നും വൈകീട്ട് 3.48-ന് നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിച്ചെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts