ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് 4 കർണാടക സ്വദേശികൾ മരിച്ചു 

മസ്കറ്റ് : ഒമാനിലെ ഹൈമ വിലായത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ നാല് ഇന്ത്യക്കാർ മരിച്ചതായി സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാരപരിക്കേറ്റു.

കർണാടക റായ്ച്ചൂരു ദേവദുർഗ സ്വദേശികളായ അദിശേഷ് ബാസവരാജ്, പവൻകുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിലിടിച്ച്‌ മറിഞ്ഞ് കത്തുകയായിരുന്നു.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം.

അദിശേഷ് നിസ്വയിലാണ് ജോലിചെയ്യുന്നത്.

ഒമാൻ സന്ദർശിക്കാനെത്തിയതായിരുന്നു കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍.

കത്തിക്കരിഞ്ഞനിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവർ സഞ്ചരിച്ചിരുന്ന കാറും പൂർണമായും കത്തിനശിച്ചു.

മൃതദേഹങ്ങള്‍ ഹൈമ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഹൈമ കെ.എം.സി.സി. പ്രസിഡന്റ് സലീം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts