ബെംഗളൂരു: പെരുമാറ്റച്ചട്ടം നടപ്പായ ശേഷം ഇതുവരെ പിടിച്ചെടുത്തതു 100 കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എക്സൈസും പൊലീസും ചേർന്നു സംയുക്തമായി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 41.48 കോടി രൂപയാണ് പിടിച്ചെടുത്തത്. 21.7 കോടിയുടെ മദ്യം, 20 കോടി രൂപയുടെ സ്വർണാഭരണങ്ങൾ, രണ്ടു കോടി രൂപയുടെ വാഹനങ്ങൾ, വെള്ളിപ്പാത്രങ്ങളും ലാപ്ടോപ്പുകളും ഉൾപ്പെടെ രണ്ടു കോടിയിലേറെ രൂപയുടെ വസ്തുക്കൾ, 13 കോടിയുടെ മറ്റു സമ്മാനങ്ങൾ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാത്രം ചട്ടലംഘനവുമായി ബന്ധപ്പെട്ട് 22 കേസ് റജിസ്റ്റർ ചെയ്തു. ഇതുവരെ ആകെ 613 കേസാണ് റജിസ്റ്റർ ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
വാഹനാപകടം; ബോളിവുഡ് നടൻ പർവിൻ ദബാസ് ഐസിയുവിൽ
മുംബൈ: ഖോസ്ല കാ ഘോസ്ല എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബോളിവുഡ്... -
ക്യാമ്പസിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി; ബെംഗളൂരുവിലെ കോളേജിൽ സംഘർഷം
ബെംഗളൂരു: കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകർത്തിയെന്ന ആരോപണത്തില്‍... -
32 കഷ്ണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം റഫ്രിജറേറ്ററിൽ
ബെംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചതായി കണ്ടെത്തി. 32 കഷണങ്ങളാക്കിയ...