ദേവഗൗഡ കുടുംബത്തിൽ നിന്നും ഒരാൾ കൂടെ രാഷ്ട്രീയത്തിലേക്ക് 

ബെംഗളൂരു: ദേവഗൗഡ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി രാഷ്ട്രീയത്തിലേക്ക്.

കുമാരസ്വാമി എം പിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ ദേവഗൗഡയുടെ മകള്‍ അനസൂയ മഞ്ജുനാഥ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണു സൂചന.

റൂറല്‍ മണ്ഡലത്തില്‍ ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷിനെ അനസൂയയുടെ ഭര്‍ത്താവ് ഡോ. മഞ്ജുനാഥ തോല്‍പ്പിച്ചിരുന്നു.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

ഇന്ന് ചേരുന്ന ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവില്‍ സീറ്റ് ജെ ഡി എസ്സിന് നല്‍കുന്നതില്‍ തീരുമാനം ഉണ്ടാകും.

ശനിയാഴ്ച ജെ ഡി എസ് സംസ്ഥാന സമിതി ചേര്‍ന്ന് അനസൂയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും.

അനസൂയ മത്സരിക്കാന്‍ ഇറങ്ങിയാല്‍ ദേവഗൗഡ കുടുംബത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പത്താമത്തെ അംഗമാകും ഇവര്‍.

മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എം എല്‍ സി പുട്ടണ്ണയെയും കുസുമ ഹനുമന്തരായപ്പയെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

ഇരുവരും വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാക്കളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts