നഗരത്തിൽ റെക്കോര്‍ഡ് മഴ; ജൂൺ 5 വരെ ശക്തമായ മഴ തുടരും 

ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്തത് റെക്കോര്‍ഡ് മഴ.

133 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

ഞായറാഴ്ച 111.1 മില്ലിമീറ്റര്‍ മഴയാണ് ബെംഗളൂരു നഗരത്തിന് ലഭിച്ചത്.

കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കം കുറിച്ചാണ് ബെംഗളൂരു നഗരത്തില്‍ ശക്തമായ മഴ പെയ്തത്.

  യാത്രക്കാര്‍ ശ്രദ്ധിക്കൂ; ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

1891 ജൂണ്‍ 16ന് രേഖപ്പെടുത്തിയ 101.6 മില്ലിമീറ്റര്‍ മഴ എന്ന റെക്കോര്‍ഡ് ആണ് 133 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തിരുത്തിയത്.

ജൂണ്‍ മൂന്ന് മുതല്‍ അഞ്ചുവരെ നഗരത്തില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി നഗരത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us