ബ്യൂട്ടി പാർലറിനുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം; മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: മേട്ടുക്കടയില്‍ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷീലയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടത്.

റോഡുപണി നടക്കുന്നതിനാല്‍ പാര്‍ലര്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

മേട്ടുക്കടയിലെ ഫ്ലാറ്റിന്റെ താഴത്തെ മുറിയിലാണ് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നത്.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ഇതിന്റെ പിന്നിലുള്ള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതും.

മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് എത്തി മുറി തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലാണ് എന്നാണ് പോലീസ് പറഞ്ഞത്.

പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts