കാണാതായ ദേവനന്ദ തൂങ്ങി മരിച്ച നിലയിൽ ഒപ്പം യുവാവും 

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്.

കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം.

ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!
[masterslider id="10"]

Related posts