സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ നാലു വയസുകാരി മലയാളി പെൺകുട്ടിയുടെ നില ഗുരുതരം; സ്കൂളിനെതിരെ കുടുംബം

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ആരോപണവുമായി കുടുംബം.

കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  പുതിയ സന്തോഷം പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ

തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന.

സംഭവത്തില്‍ രണ്ട് ആയമാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം.

കെട്ടിടത്തിന് മുകളില്‍ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കില്‍ മാത്രമാണ് കുട്ടിയെ എത്തിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും വീട്ടുകാർ ഇടപെട്ട് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം പറയുന്നു.

  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ

നിലവില്‍ കുട്ടിയുടെ ആരോഗ്യനില വഷളായി തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്' ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു
[masterslider id="10"]

Related posts