നരവംശ ശാസ്ത്രജ്ഞ അത്രേയീ മജുംദാറിനെ കാണാനില്ല.

ബെംഗളൂരു ∙ കാണാതായ നരവംശ ശാസ്ത്രജ്ഞയ്ക്കായി നവമാധ്യമങ്ങൾ അടക്കമുള്ള സാധ്യതകൾ ഉപയോഗിച്ചു സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അന്വേഷണം. കാനഡയിലെ ടൊറന്റോയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന ഡോ.ആത്രയി മജുംദാറിനെ (35) ബെംഗളൂരുവിലെത്തിയ ശേഷം കാണാതായതായാണു പരാതി.

ഈ മാസം നാലിനാണു ടൊറന്റോയിൽ നിന്നെത്തിയത്. രാത്രി ഒൻപതിനു ബെലന്തൂരിലെ വീട്ടിൽനിന്നു പുറത്തുപോയെന്നും പിന്നീടു മടങ്ങിവന്നിട്ടില്ലെന്നുമാണു മാതാപിതാക്കൾ പറയുന്നത്. മൊബൈൽ ഫോൺ എടുത്തിരുന്നില്ല. രണ്ടു ഹോട്ടലുകളിൽ പോയതായി സിസിടിവി ക്യാമറ ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. മാറത്തഹള്ളി പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us