കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

death

ബെംഗളൂരു: കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിൽ മനംനൊന്ത് വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്തു.

നാഗർബാവി ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. നാഗരബാവിയിലെ നിഖിൽ സുരേഷ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.

നഗരത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്ന നിഖിലിനെ കോളേജ് മാനേജ്‌മെന്റ് തന്റെ പെരുമാറ്റം തിരുത്താൻ കുറച്ചു നാളത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

ഇതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. സംഭവസ്ഥലത്തെത്തിയ ചന്ദ്ര ലേഔട്ട് പോലീസ് അന്വേഷണം നടത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം നടത്തി.

ശേഷം വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി രക്ഷിതാക്കൾ കോളേജിന് മുന്നിൽ പ്രതിഷേധത്തിനൊരുങ്ങിയെങ്കിലും മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ നിന്ന് കോളജിലേക്ക് കൊണ്ടുപോകാൻ പൊലീസ് അനുവദിച്ചില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts