ലിംഗായത്ത് – വീരശൈവ വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിന് സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ ചില മന്ത്രിസഭാംഗങ്ങളും കനത്ത വില നൽകേണ്ടി വരുമെന്നു ശ്രീശൈലപീഠ മഠാധിപതി ചെന്നരാമ പണ്ഡിതാരാധ്യ ശിവചാര്യ സ്വാമി മുന്നറിയിപ്പു നൽകി.
ബസവേശ്വരന്റെ പേര് ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടം കൊയ്യാനായി നിലപാടു മാറ്റുന്നവർ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ചിക്കമഗലൂരു ബാലെഹെന്നൂർ രംഭാപുരി മഠാധിപതി പ്രസന്ന രേണുക വീരസോമേശ്വര ശിവാചാര്യ സ്വാമി പറഞ്ഞു. ഈ രാഷ്ട്രീയ നീക്കത്തിന് മതം കൊണ്ടു തന്നെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാശി പീഠ മഠാധിപതി ചന്ദ്രശേഖര ശിവാചാര്യ സ്വാമി, ബാബലേശ്വറിലെ മഹാദേവ ശിവാചാര്യ സ്വാമി, ബന്ത്നലിലെ വൃഷഭലിംഗേശ്വര സ്വാമി തുടങ്ങിയവരും സന്നിഹിതരായിരുന്നു.