മദ്യലഹരിയിൽ മക്കൾ വഴക്കിടുന്നത് കണ്ടു നിൽക്കാൻ കഴിയാതെ അമ്മ ജീവനൊടുക്കി 

ബെംഗളൂരു: മൂന്ന് ആണ്‍മക്കള്‍ മദ്യലഹരിയില്‍ വഴക്കിട്ട് ഏറ്റുമുട്ടുന്നത് കണ്ടുനില്‍ക്കാനാകാതെ യുവതി ജീവനൊടുക്കി.

മംഗളൂരുവിനടുത്ത മുല്‍കി ലിങ്കപ്പയ്യ വനമേഖലയില്‍ കൊറമ്ബെട്ടു കോളനിയിലെ സുമിത്രയാണ്(44) ആത്മഹത്യ ചെയ്തത്.

ഇവരുടെ മക്കള്‍ മഞ്ചുനാഥ് (25),സഞ്ജീവ(22), പ്രഹ്ലാദ് എന്ന പ്രഭു(19)എന്നിവരെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം

വ്യാഴാഴ്ച രാവിലെ 11.30 തോടെ മൂന്ന് മക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

ഈ രംഗം കണ്ടുനില്‍ക്കാനാവാതെ സുമിത്ര വീടിന്റെ ഉത്തരത്തില്‍ സാരി കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പണമ്പൂർ അസി.കമീഷണറും മുല്‍കി പോലീസ് ഇൻസ്പെക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts